
മലപ്പുറം : കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ കൂടെ ഉണ്ടായിരുന്ന സമദ്. സംഭവം മാധ്യമപ്രവർത്തകരോട് സമദ് വിവരിച്ചു.
ടാപ്പിങ് ജോലിക്കിടെ കടുവ ചാടി വീണ് ഗഫൂറിന്റെ കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു.ഗഫൂറിന് നിലവിളിക്കാന്‍പോലുമായില്ല. കഴുത്തില്‍ പിടിവീണപ്പോഴുള്ള ചെറിയ ശബ്ദംമാത്രമേ പുറത്തുവന്നുള്ളൂവെന്ന് സമദ് പറഞ്ഞു.
താന്‍ പേടിച്ച് ബഹളം വച്ചു. പ്രദേശത്ത് അടുത്തൊന്നും ഒരു വീടുപോലും ഇല്ല. എന്റെ നിലവിളി കേട്ട് ആരും എത്തിയില്ല. പിന്നീട് ഫോണ്‍ വിളിച്ചാണ് ആളെക്കൂട്ടിയത്. ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് ഒടുങ്ങിവിൽ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. തോട്ടത്തില്‍ നിന്ന് 200 അകലെയായിരുന്നു മൃതദേഹം കിട്ടിയത്.