തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണം(Tiger attack). കൂട് കഴുകുന്നതിനിടെയാണ് സൂപ്പർവൈസർക്ക് കടുവയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൂപ്പർവൈസർ രാമചന്ദ്രനെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം കൂട് കഴുകുന്നതിനിടയിൽ കടുവ പുറത്തേക്ക് കൈ കടത്തി രാമചന്ദ്രന്റെ തലയിൽ മാന്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ തലയിൽ 4 സ്റ്റിച്ചുണ്ട്.