ടിക്കറ്റ് ടു ഫിനാലെ: ബിബി വീട്ടിൽ മൂന്നാമത്തെ ടാസ്ക് തുലാഭാരം | Bigg Boss

ഒരു ബോർഡിൽ ബാലൻസ് ചെയ്ത് ചെറിയ പന്തുകൾ അതാത് ദ്വാരങ്ങളിലിടുക എന്നതാണ് ടാസ്ക്.
Balancing Act
Published on

ബിഗ് ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ നടക്കുകയാണ്. ബിബി ഹൗസിൽ തുലാഭാരം ടാസ്കായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഒരു ബോർഡിൽ ബാലൻസ് ചെയ്ത് ചെറിയ പന്തുകൾ അതാത് ദ്വാരങ്ങളിലിടുക എന്നതായിരുന്നു ടാസ്ക്. ടിക്കറ്റ് ടു ഫിനാലെയിലെ മൂന്നാമത്തെ ടാസ്കാണ് ഇത്. മൂന്ന് ദ്വാരങ്ങളുള്ള ഒരു ബോർഡും അതിനോട് ചേർന്ന് ഒരു ഹാൻഡിലുമാണ് ടാസ്കിലെ പ്രധാന പ്രോപ്പർട്ടികൾ. ഈ ഹാൻഡിലിലൂടെ ചെറിയ പന്തുകൾ ഉരുട്ടി ഹാൻഡിൽ ബാലൻസ് ചെയ്ത് പന്തുകൾ പ്രതലത്തിലെത്തിക്കണം. എന്നിട്ട് ബോൾ പിറ്റിൽ കൃത്യമായി ഈ പന്തുകൾ ഇടുകയും വേണം. ഹാൻഡിൽ ബാറിൽ പിടിച്ച് മാത്രമേ ഇത് ബാലൻസ് ചെയ്യാവൂ. 40 സെക്കൻഡുകൾക്കുള്ളിൽ ടാസ്ക് പൂർത്തിയാക്കുന്ന മത്സരാർത്ഥിയാണ് വിജയി.

നിലവിൽ 9 പേരാണ് ബിഗ് ബോസിൽ അവശേഷിക്കുന്നത്. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മത്സരാർത്ഥികളായി ഉള്ളത്. ഇനി കേവലം മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ ബിഗ് ബോസ് അവസാനിക്കും. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിക്കുന്ന മത്സരാർത്ഥികൾക്ക് അടുത്ത ആഴ്ചയിലെ നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ട് നേരിട്ട് ഫിനാലെ വീക്കിലെത്താം.

ആര്യൻ, അക്ബർ, ഷാനവാസ്, അനീഷ്, സാബുമാൻ, നെവിൻ എന്നീ പുരുഷന്മാരും അനുമോൾ, നൂറ, ആദില എന്നീ സ്ത്രീകളുമാണ് ബിഗ് ബോസിൽ ഇനിയുള്ളത്. ഇവരിൽ ആര്യനോ നെവിനോ വിജയി ആയേക്കാമെന്നാണ് വിലയിരുത്തലുകൾ. ഷാനവാസ്, അനീഷ് എന്നിവർക്കും സാധ്യതയുണ്ട്. ഇത്തവണ ആദിലയല്ലാതെ ബാക്കിയെല്ലാവരും നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഫിനാലേക്ക് എത്താൻ സാധ്യതയുള്ള ഒന്നോ അതിലധികമോ പേർ വരുന്ന ആഴ്ച പുറത്തായേക്കും.

Related Stories

No stories found.
Times Kerala
timeskerala.com