തൃശൂർ : കൊടുങ്ങല്ലൂരിൽ ഗർഭിണിയായ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ രണ്ടാമത് ഗർഭിണി ആണെന്നും, ഭർത്താവ് നൗഫൽ തൻ്റെ വയറിൽ കുറേ ചവിട്ടിയെന്നും ഫസീല സ്വന്തം അമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. (Thrissur woman suicide case )
ഭർത്താവിൻ്റെ മാതാവും ഉപദ്രവിക്കുന്നുണ്ടെന്നും, താൻ മരിക്കുകയാന്നെനും പറയുന്ന ഫസീല, അല്ലെങ്കിൽ അവർ തന്നെ കൊല്ലുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
തൻ്റെ കൈ നൗഫൽ പൊട്ടിച്ചുവെന്നും സന്ദേശത്തിലുണ്ട്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. നൗഫൽ (30), മാതാവ് റംല (58) എന്നിവരാണ് പിടിയിലായത്.