തൃശൂർ : വോട്ടർ പട്ടികയിൽ ക്രമക്കേട് സംബന്ധിച്ച് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് എതിരെ നൽകിയ പരാതിയിൽ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തുവെന്നാണ് പരാതി. (Thrissur Voter list fraud case against Suresh Gopi )
എന്നാൽ, ഇത് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല എന്നാണ് പോലീസ് പരാതിക്കാരനെ അറിയിച്ചത്. സിറ്റി പോലീസ് കമ്മീഷണർ പറയുന്നത് പോലീസ് ഈ നിഗമനത്തിൽ എത്തിയത് ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് എന്നാണ്.
ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന പക്ഷം വീണ്ടും ഇതേക്കുറിച്ച് ആലോചിക്കുമെന്നും പോലീസ് അറിയിച്ചു.