
തൃശൂർ : ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സംസ്ഥാന വൈസ് പ്രസിഡറുമായ കെ കെ അനീഷ് കുമാർ കോൺഗ്രസിനും സി പി എമ്മിനുമെതിരെ കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തി. തൃശൂരിൽ കള്ളവോട്ട് ചെയ്തത് ഇരുപാർട്ടികളും ആണെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. (Thrissur Voter fraud controversy)
വടക്കാഞ്ചേരി കുറ്റൂരിലെ സ്ഥിര താമസക്കാരായ കോൺഗ്രസ് പ്രവർത്തകൻ അഭിജിത്ത്, അമ്മ അമ്പിളി എന്നിവർ കള്ളവോട്ട് ചെയ്‌തെന്നു പറഞ്ഞ അദ്ദേഹം, ഇതിൻ്റെ രേഖകളും പുറത്തുവിട്ടു.
പൂങ്കുന്നത്തെ കൗൺസിലർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ മറ്റൊരാൾ വോട്ട് ചെയ്തുവെന്നും, സി പി എം നേതാവ് വേണുഗോപാലും ഭാര്യയും അഡീഷണൽ പട്ടികയിൽ വോട്ട് ചേർക്കുകയും വോട്ട് ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവരെ കൊണ്ട് കള്ളവോട്ട് ചെയ്യിപ്പിച്ചത് ഡി വൈ എഫ് ഐ നേതാവ് ആണെന്നും അനീഷ് ആരോപിച്ചു.