Police : 'ഗുണ്ടകൾ ഗുണ്ടകളുടെ പണി ചെയ്തു, പോലീസ് പോലീസിൻ്റെയും': തൃശൂർ സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ

പേരിനു വേണ്ടിയല്ല, ഇതെല്ലാം ചെയ്യുന്നതെന്നും, നാട്ടുകാർ സാമൂഹിക വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മുന്നോട്ട് വന്നാൽ അതാണ് തങ്ങൾക്കുള്ള അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Police : 'ഗുണ്ടകൾ ഗുണ്ടകളുടെ പണി ചെയ്തു, പോലീസ് പോലീസിൻ്റെയും': തൃശൂർ സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ
Published on

തൃശൂർ : ഗുണ്ടകളെ പൂട്ടിയ പൊലീസിനോടുള്ള ആദരസൂചകമായി വൈലോപ്പിള്ളി നഗറിന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ പേര് നൽകി നെല്ലങ്കര നിവാസികൾ. (Thrissur residents briefly renamed their area after Police Commissioner)

പിന്നാലെ കമ്മീഷണറുടെ സ്നേഹ നിർദേശത്തോടനുബന്ധിച്ച് ഇത് പിൻവലിക്കുകയും ചെയ്തു. പേരിനു വേണ്ടിയല്ല, ഇതെല്ലാം ചെയ്യുന്നതെന്നും, നാട്ടുകാർ സാമൂഹിക വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മുന്നോട്ട് വന്നാൽ അതാണ് തങ്ങൾക്കുള്ള അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഗുണ്ടകൾ ഗുണ്ടകളുടെ പണി ചെയ്തു, പോലീസ് പോലീസിൻ്റെയും' എന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നത്. ഇത് വൈറലാവുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com