നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി തൃശൂരിൽ മിന്നൽ ചുഴലി; അരമണിക്കൂര്‍ നീണ്ടുനിന്നു, മരങ്ങള്‍ വീണ് വ്യാപക നാശം

മാള പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം നടക്കുന്നത്
നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി തൃശൂരിൽ മിന്നൽ ചുഴലി; അരമണിക്കൂര്‍ നീണ്ടുനിന്നു, മരങ്ങള്‍ വീണ് വ്യാപക നാശം
Published on

തൃശൂര്‍: തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് അടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. മാള പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം നടക്കുന്നത്. മിന്നൽ ചുഴലി കാറ്റിൽ 25 ഓളം കർഷകരുടെ 400ഓളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി.

ഇന്ന് രാവിലെ കർഷകർ പറമ്പിൽ വന്നപ്പോഴാണ് ജാതി മരങ്ങൾ വീണ വിവരം അറിയുന്നത്. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു. താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കവാടം തകർന്നു. കാറ്റത്ത് മാള ജങ്ഷനിൽ കടക്ക് മുകളിൽ വെച്ചിരുന്ന സോളാർ പാനൽ തകർന്ന് താഴേക്ക് വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല.

Related Stories

No stories found.
Times Kerala
timeskerala.com