പൂരം കലക്കൽ വിവാദം: സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതുവരെ ആരംഭിച്ചില്ല | Thrissur pooram row

മന്ത്രിസഭാ തീരുമാനമനുസരിച്ച് ഈ മാസം 5ന് ഉത്തരവിറങ്ങിയിരുന്നു.
പൂരം കലക്കൽ വിവാദം: സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ഇതുവരെ ആരംഭിച്ചില്ല | Thrissur pooram row
Published on

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. മന്ത്രിസഭാ തീരുമാനമനുസരിച്ച് ഈ മാസം 5ന് ഉത്തരവിറങ്ങിയിരുന്നു.(Thrissur pooram row )

എങ്കിലും, പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. ചില ഉദ്യോഗസ്ഥരെ സർക്കാർ തന്നെ നിർദേശിച്ചതായും വിവരങ്ങളുണ്ട്.

സർക്കാർ പൂരം കലക്കലിൽ ത്രിതല അന്വേഷണത്തിനാണ് ഉത്തരവിട്ടിരുന്നത്. എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ഡി ജി പി അന്വേഷിക്കുമെന്നും, പൂരം കലക്കിയതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുമെന്നും, മറ്റു വകുപ്പുകളുടെ ഭാഗത്തെ വീഴ്ച്ച ഇൻ്റലിജൻസ് എ ഡി ജി പി അന്വേഷിക്കുമെന്നുമായിരുന്നു സർക്കാർ അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com