Thrissur pooram : 'MR അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട': തൃശൂർ പൂരം കലക്കലിൽ സർക്കാരിന് പുതിയ ശുപാർശ കൈമാറി DGP

അജിത് കുമാറിന് താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.
Thrissur pooram issue and MR Ajith Kumar
Published on

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടികൾ ഒഴിവാക്കണമെന്ന് ഡി ജി പി. സസ്‌പെൻഷൻ പോലുള്ള നടപടികൾ ആവശ്യമില്ലെന്നും അദ്ദേഹം മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതിച്ചേർത്തിട്ടുണ്ട്.(Thrissur pooram issue and MR Ajith Kumar)

കടുത്ത നടപടി വേണ്ടെന്നും ഇതിൽ പറയുന്നു. സർക്കാർ ആവശ്യപ്രകാരമാണ് മുൻ ഡി ജി പിയുടെ റിപ്പോർട്ട് പുനഃപരിശോധന നടത്തിയത്. അജിത് കുമാറിന് താക്കീത് നൽകി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.

സർക്കാരിന് ഡി ജി പി പുതിയ ശുപാർശ കൈമാറി. കഴിഞ്ഞ ദിവസം പി. വിജയനെതിരായ വ്യാജമൊഴിയിൽ നനടപടി വേണമെന്ന ഡി ജി പിയുടെ റിപ്പോർട്ടും വർക്കർ മടക്കിയിരുന്നു. അജിത് കുമാറിനെ തികച്ചും സംരക്ഷിച്ചു കൊണ്ടുള്ള നീക്കമാണിത്.

Related Stories

No stories found.
Times Kerala
timeskerala.com