Kerala
Thrissur pooram issue : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം: 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ഹൈക്കോടതി പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി
കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സർക്കാറിന് നിർദേശങ്ങളുമായി ഹൈക്കോടതി. അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് കോടതി പറഞ്ഞത്.(Thrissur pooram issue )
യുക്തിപരമായ തീരുമാനത്തിൽ എത്തിച്ചേരണമെന്നും, ഈ വർഷത്തെ പൂരം ശരിയായ രീതിയിൽ നടത്തണമെന്നും നിർദേശിച്ച ഹൈക്കോടതി, മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം അത് നടത്തേണ്ടതെന്നും, ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ നിയമപരമായി തന്നെ നേരിടണമെന്നും കൂട്ടിച്ചേർത്തു.
അതിനായി സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടം ഉണ്ടായിരിക്കണമെന്നും, കൃത്യമായി പോലീസിനെ വിന്യസിക്കണമെന്നും, ഹൈക്കോടതി ഡി ജി പിക്ക് നിർദേശം നൽകി. ഹൈക്കോടതി പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കി.