
തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയെ പരസ്യമായി തള്ളി മന്ത്രി കെ.രാജൻ. മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ.
പൂരം കലക്കിയത് തന്നെയാണെന്നും കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും കെ.രാജൻ പറഞ്ഞു . നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.