
കോട്ടയം: മലയാളികളുടെ വികാരമായ തൃശൂർ പൂരം ഗൂഢാലോചന നടത്തി ഇല്ലായ്മ ചെയ്തതിലുള്ള വിഷമം തൃശൂരിലെ ജനങ്ങൾക്ക് ഉണ്ടന്ന് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. പൂരം കലക്കിയവർക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാട്ടം നടത്തുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. രാവിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് അനുഗ്രഹം തേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
പാലക്കാട്ടെ കത്ത് വിവാദത്തിൽ പാർട്ടി നേതൃത്വവും പാലക്കാട്ടെ സ്ഥാനാർഥിയും മറുപടി പറഞ്ഞതായും രമ്യാ ഹരിദാസ് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് ഒന്നിലധികം പേരുകൾ വരുന്നത് സ്വാഭാവികമാണെന്നും വിവാദങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലന്നും രമ്യ കോട്ടയത്ത് പ്രതികരിച്ചു.