
തൃശൂർ : പുതുക്കാട് അവിവാഹിതരായ ദമ്പതികൾക്ക് ജനിച്ച നവജാത ശിശുക്കളെ മാതാവ് കൊലപ്പെടുത്തി മറവ് ചെയ്ത സംഭവത്തിൽ നിർണായക വിവരം. കണ്ടെടുത്ത അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. (Thrissur newborn babies murder case)
പോസ്റ്റ്‌മോർട്ടം നടത്തിയത് തൃശൂർ മെഡിക്കൽ കോളേജിലാണ്. ഇതിനും ശാസ്ത്രീയ പരിശോധനകൾക്കും പിന്നാലെ പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ഭവിൻ, അനീഷ എന്നിവരുടെ വീടിന് സമീപത്ത് നിന്നാണ് അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്തത്. ഇരുവരും പോലീസ് കസ്റ്റഡിയിലാണ്.