തൃശൂർ : മകൻ അച്ഛനെ കൊന്ന് ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്തായി. കൂട്ടാലയിലാണ് സംഭവം. സുമേഷ് പറഞ്ഞത് അച്ഛൻ സ്വർണ്ണമാല പണയം വയ്ക്കാൻ നൽകിയില്ലെന്നും അതിനാലാണ് കൊല നടത്തിയതെന്നും ആണ്. (Thrissur murder case )
ഇയാൾ മദ്യപാനി ആയിരുന്നുവെന്നും, പണിക്ക് പോയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. പിതാവിനെ വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി ചാക്കിൽ കെട്ടി പൊന്തക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ച് ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയും ചെയ്തു.