തൃശൂര്‍: വാടാനപ്പള്ളിയിൽ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. അനിൽകുമാർ എന്ന 40കാരനെ കൊലപ്പെടുത്തിയത് സഹപ്രവർത്തകനായ ഷാജു ചാക്കോ എന്ന 39കാരനാണ്. (Thrissur murder case)
ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 11.30 ഓടെ ഉണ്ടായ സംഭവത്തിൽ മദ്യപിച്ചതിന് ശേഷമുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി അനിൽകുമാറിനെ കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു.
തുടർന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും, ഈ വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.