തൃശൂർ : വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനമുന്നയിച്ച് തൃശൂർ ഡി സി സി അധ്യക്ഷൻ. അധാർമ്മികതയുടെ കാര്യമാണ് തൻ ഉന്നയിച്ചതെന്നാണ് ജോസഫ് ടാജറ്റ് പറഞ്ഞത്. (Thrissur DCC president against Suresh Gopi)
11 വോട്ടുകൾ ചേർത്തതിന് അധാർമ്മികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ മൗനം തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്നും, അല്ലെങ്കിൽ അയാളുടെ ധാർഷ്ട്യമാണെന്നും അദ്ദേഹം വിമർശിച്ചു.
'പോയി തൂങ്ങി ചത്തു കൂടെ' എന്നൊക്കെ പറയുന്നത് ജനാധിപത്യതെ വെല്ലുവിളിക്കുന്ന പ്രസ്താവന ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.