തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശ്ശൂർ കോർപ്പറേഷനിലെ എൽ.ഡി.എഫ്. സിറ്റിംഗ് കൗൺസിലർ ഷീബ ബാബു ബി.ജെ.പിയിൽ ചേർന്നു. ജെ.ഡി.എസ്. നേതാവായിരുന്ന ഷീബ ബാബു, നീണ്ട പതിനഞ്ച് വർഷമായി കൗൺസിലറായി പ്രവർത്തിച്ചുവരികയായിരുന്നു.(Thrissur Corporation Councilor leaves LDF and joins BJP)
ജെ.ഡി.എസിൽ നിന്ന് രാജിവെച്ചാണ് ഷീബ ബാബു ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നഗരസഭയിലെ കൃഷ്ണപുരം ഡിവിഷനിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി ഷീബ ബാബു മത്സരിക്കുമെന്ന് ബി.ജെ.പി. നേതൃത്വം പ്രഖ്യാപിച്ചു.
മുൻപ് കോർപ്പറേഷനിലെ നടത്തര ഡിവിഷനിൽ നിന്നുള്ള എൽ.ഡി.എഫ്. കൗൺസിലറായിരുന്നു ഷീബ ബാബു. മുന്നണിയിൽ താൻ കടുത്ത അവഗണന നേരിട്ടതാണ് ബി.ജെ.പിയിൽ ചേരാൻ കാരണമെന്ന് ഷീബ ബാബു വിശദീകരിച്ചു.