
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി പുലികളി നടത്തണോ എന്നത് തൃശൂർ കോർപ്പറേഷനാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എം.ബി. രാജേഷ്. കോർപ്പറേഷൻ തീരുമാനമെടുത്താൽ മുൻവർഷങ്ങളിൽ ഫണ്ട് നൽകിയതുപോലെ ഇത്തവണയും നൽകും. എന്നാൽ ഇത് സംബന്ധിച്ച് കോർപ്പറേഷനാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തേണ്ടതില്ല എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു.