

തൃശ്ശൂർ: കേരളത്തെയാകെ കറക്കിയ ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് കൊള്ളയിൽ കുറ്റപത്രം സമർപ്പിച്ചു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്നത്. (Thrissur bank robbery)
കേസിലെ പ്രതി റിജോ ആൻ്റണിയാണ്. ഇയാൾക്കെതിരെയുള്ള കേസിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കുറ്റപത്രം ചാലക്കുടി ജെ എഫ് സി എം കോടതിയിൽ സമർപ്പിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഫെബ്രുവരി നാലിനാണ്. കുറെയേറെ കുഴക്കിയെങ്കിലും സംഭവം നടന്ന് മൂന്നാം ദിവസം തന്നെ പ്രതിയെ വലയിലാക്കി. ഇയാൾ ഇപ്പോൾ വിയ്യൂർ ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.