'1957-ലെ വിദ്യാഭ്യാസ ബില്ലിന് സമാനമായ പോരാട്ടത്തിന് സമയമായി': തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം; സർക്കാരിനും കോൺഗ്രസിനും കടുത്ത വിമർശനം | Congress

മുസ്ലിം പ്രീണനക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ തൂവൽപക്ഷികളാണ് എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
'1957-ലെ വിദ്യാഭ്യാസ ബില്ലിന് സമാനമായ പോരാട്ടത്തിന് സമയമായി': തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം; സർക്കാരിനും കോൺഗ്രസിനും കടുത്ത വിമർശനം | Congress
Published on

തൃശ്ശൂർ: കേരളത്തിൽ ശക്തമായ ഒരു പോരാട്ടത്തിന് സമയമായെന്ന് ആഹ്വാനം ചെയ്ത് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭ'യുടെ നവംബർ ലക്കം മുഖപ്രസംഗം. 1957-ൽ വിദ്യാഭ്യാസ ബില്ലിനെതിരെ നടന്ന സമരത്തിന് സമാനമായ പോരാട്ടവീര്യം പ്രകടിപ്പിക്കണമെന്നാണ് മുഖപ്രസംഗം വിശ്വാസികളോട് ആവശ്യപ്പെടുന്നത്.(Thrissur Archdiocese mouthpiece strongly criticizes Kerala government and Congress)

പള്ളുരുത്തി സ്കൂൾ യൂണിഫോം വിഷയത്തിൽ സർക്കാർ വർഗീയത കളിച്ചു എന്നതുൾപ്പെടെയുള്ള കടുത്ത വിമർശനങ്ങളാണ് മുഖപ്രസംഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. 'കത്തോലിക്ക സഭ' ആവശ്യപ്പെടുന്ന പോരാട്ടങ്ങൾക്ക് ചരിത്രപരമായ സമാനതകൾ ചൂണ്ടിക്കാട്ടുന്നു.

"1957-ൽ വിദ്യാഭ്യാസബില്ലിനെതിരേ പോരാടിയപോലെ, 1972-ൽ കോളേജ് ദേശസാത്കരണത്തിനെതിരേ പോരാടിയപോലെ, 2007-ൽ കേരള ക്രൈസ്തവർ ന്യൂനപക്ഷസമുദായമല്ല എന്നു നിർവചിക്കാൻ നടത്തിയ ശ്രമത്തിനെതിരേ പോരാടിയപോലെ ശക്തമായ പോരാട്ടത്തിന് വീണ്ടും സമയമായിരിക്കുന്നു." കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് സർക്കാരിൽനിന്ന് നാളുകളായി അവഗണന മാത്രമാണുള്ളതെന്ന് മുഖപ്രസംഗം പറയുന്നു.

സമുദായത്തെ അവഗണിക്കുന്നവരെ തിരിച്ചറിയണം എന്നും, വോട്ട് പാഴാക്കരുത് എന്നും മുഖ്യലേഖനത്തിൽ വിശ്വാസികളോട് ആഹ്വാനമുണ്ട്. തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടക്കുന്ന സമുദായ ജാഗ്രതാ സദസ്സിൽ പങ്കാളികളായി നീതിക്കുവേണ്ടിയുള്ള പോരാട്ടവീര്യം പ്രകടിപ്പിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ (സിബിസിഐ) അധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ്പായ തൃശ്ശൂർ അതിരൂപത, തദ്ദേശ തിരഞ്ഞെടുപ്പിൽ പരസ്യമായ രാഷ്ട്രീയ നിലപാട് എടുക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.

സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നതിനൊപ്പം പ്രതിപക്ഷമായ കോൺഗ്രസിനെയും മുഖപത്രം വെറുതെ വിടുന്നില്ല. മുസ്ലിം പ്രീണനക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ തൂവൽപക്ഷികളാണ് എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

വഖഫ് ഭേദഗതി ബില്ലിനെ തള്ളാതെ ചില വ്യവസ്ഥകൾ മാത്രം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ അംഗീകരിക്കാൻ കേരളത്തിലെ കോൺഗ്രസിന് മടിയാണ്. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിലെ യാഥാർത്ഥ്യം പകൽ പോലെ വ്യക്തമാണെന്നും മുഖപത്രം പറയുന്നു. സമുദായം അംഗസംഖ്യകൊണ്ട് ശക്തമല്ലാതായതോടെ ഇരുമുന്നണികളും തുടരുന്ന അവഗണന വിശ്വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖപ്രസംഗം പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com