
കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്ട്‌സ്ആപ്പ് പ്രൊഫൈൽ ഡി.പി.യാക്കി പ്രചരിപ്പിച്ച കേസിൽ 26 വയസ്സുകാരനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് നടപടി.
ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന യുവാവ്, അവരോടുള്ള വൈരാഗ്യം തീർക്കാനാണ് ഈ നീചകൃത്യം ചെയ്തത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും, അയാളുമായി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് ഒളിഞ്ഞുനിന്ന് എടുത്ത ചിത്രമാണിതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.അറസ്റ്റിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.