
കോഴിക്കോട്: കടമേരിയിൽ കാറിൽ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി എംകെ മുഹമ്മദ്, ഒഞ്ചിയം സ്വദേശി എൻപി ഫർഷീദ്, കടമേരി സ്വദേശി കെസി ജിജിൻ ലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
പ്രതികളിൽ നിന്ന് O.O9 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആഢംബര കാറിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.