കോഴിക്കോട് : താമരശ്ശേരിയില്‍ രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍, അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിക് , അടിവാരം നൂറാംതോട് മൂലക്കല്‍ തൊടി സൗജല്‍ എന്നിവരെയാണ് അറസ്റ്റിലായത്.
3.2 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായത്.