തിരുവനന്തപുരം : പൊഴിയൂരിൽ ബിയർ കുപ്പി എറിഞ്ഞ് മൂന്ന് വയസ്സുകാരിക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊഴിയൂർ ആറ്റുപുറം സ്വദേശി സനൂജിനെ (34) പിടിയിലായത്.പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ് ആണ് ഗുരുതര പരുക്കേറ്റത്.
വിനോദ സഞ്ചാരികൾ പോകുന്നതിനിടയിൽ മദ്യപിച്ച് പുഴയിൽ കുളിച്ചുകൊണ്ടു നിന്ന സനൂജ് ബോട്ടിൽ സഞ്ചരിച്ച ഒരാളുടെ കയ്യിൽ കയറി പിടിക്കാൻ ശ്രമിച്ചു. ഇത് എതിർത്തപ്പോഴാണ് കയ്യിലിരുന്ന ബിയർ കുപ്പി എറിഞ്ഞത്.
തുടർന്ന് മൂന്നു വയസ്സുകാരിയുടെ തലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയുടെ ചികിത്സ തുടരുകയാണ്.