
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ കിണറ്റിൽ വീണ് മൂന്ന് വയസുക്കാരി മരിച്ചു.വെള്ളറടയിലെ ചന്ദ്രമോഹന്‍റെയും ആതിരയുടെയും മകൾ നക്ഷത്ര ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്.കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് കിണറ്റിൽ വീണത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തെരച്ചലിലാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിൽ കുട്ടിയെ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചു.