
കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ വനത്തിനുള്ളിൽ മൂന്ന് സ്ത്രീകളെ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് വനത്തിൽ കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു.
ഇന്നലെ മുതൽ കാണാതായ പശുവിനെ തിരഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മൂന്ന് പേരും കാടിനകത്തേക്ക് പോയത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല.