
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ പരിധിയിൽ മൂന്ന് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. പന്നി ശല്യം രൂക്ഷമായിടത്ത് ആരോഗ്യ വിഭാഗം നടത്തിയ തെരച്ചിലിലാണ് പന്നികളെ വെടിവച്ച് കൊന്നത്. പന്നികൾ രാത്രിയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആഹാരം തേടിയെത്തിയിരുന്നു. തുടർന്ന് ഇവയുടെ ശല്യം രൂക്ഷമായതോടെയാണ് പന്നികളെ കൊല്ലാൻ തീരുമാനിച്ചത്. (wild boars)
ആറ് പന്നികൾക്കുനേരേ വെടിയുതിർത്തെങ്കിലും മൂന്നെണ്ണം ചിതറി ഓടുകയായിരുന്നു. വനംവകുപ്പിന്റെ കീഴിലെ അംഗീകൃത ഷൂട്ടർമാരും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരും സ്ക്വാഡിൽ ഉണ്ടായിരുന്നു.