കല്ലന്‍പാറ വനമേഖലയില്‍ മൂന്നുപേര്‍ കുടുങ്ങി ; രക്ഷാദൗത്യം ആരംഭിച്ച് വനം വകുപ്പ്|People trapped

വനത്തിൽ അകപ്പെട്ടവരുടെ വാഹനം മലയുടെ അടിഭാഗത്ത് നിന്നും കണ്ടെത്തി.
rescue
Published on

മണ്ണാര്‍ക്കാട്: പാലക്കാട്ട് മണ്ണാര്‍ക്കാട് കല്ലന്‍പാറയില്‍ മൂന്നുപേര്‍ കുടുങ്ങി. തച്ചനാട്ട് സ്വദേശികളായ ഷമീര്‍, ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് രക്ഷാദൗത്യം ആരംഭിച്ചു.

വനമേഖലയില്‍ ഒരു ഫ്‌ളാഷ്‌ലൈറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ഥലത്ത് ആരോ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയം ഉയർന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് വിവരം.

വനത്തിൽ അകപ്പെട്ടവരുടെ വാഹനം മലയുടെ അടിഭാഗത്ത് നിന്നും കണ്ടെത്തി. ഈ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വനമേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസിലാകുന്നത്. വൈകുന്നേരമായിരിക്കാം ഇവര്‍ മലയില്‍ കയറിയിട്ടുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com