തിരുവനന്തപുരം : മംഗലപുരത്ത് നിയന്ത്രണം വിട്ട കാർ റോഡ് മൂന്നുപേർക്ക് ഗുരുതര പരിക്ക്. റോഡിന്റെ വശത്ത് നിന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മംഗലപുരം മുരുക്കുംപുഴ റോഡിലാണ് അപകടം നടന്നത്.
കാറിന്റെ സ്റ്റിയറിങ് ലോക്കായിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി.പരിക്കേറ്റവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.