തലസ്ഥാനത്തെ മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി | corruption

സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, കൊലപാതക ശ്രമം, ഭവന ഭേദനം, പോക്‌സോ ആക്ട് , എസ്‌സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിൽ പ്രതിയായവരെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.
Police
Published on

തിരുവനന്തപുരം : ജില്ലയിലെ മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി(corruption). സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, കൊലപാതക ശ്രമം, ഭവന ഭേദനം, പോക്‌സോ ആക്ട് , എസ്‌സി-എസ്ടി ആക്ട് തുടങ്ങിയ കേസുകളിൽ പ്രതിയായവരെയാണ് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.

തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ആട് സജി എന്നറിയപെടുന്ന അജി കുമാർ (38), ആറ്റിപ്ര പളളിത്തുറ സ്വദേശി ജോജോ എന്നറിയപെടുന്ന ബിനോയ് ആൽബർട്ട് (33), ആറ്റിപ്ര കരിമണൽ കാളമുക്കൻപാറ സ്വദേശി ഷിജു (30) എന്നറിയപ്പെടുന്ന മുടിയൻ ഷിജു എന്നിവരെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇവർക്ക് ഇനി അനുവാദം കൂടാതെ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.

Related Stories

No stories found.
Times Kerala
timeskerala.com