
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് മൂന്ന് വിമാനകമ്പനികൾ കൂടി എത്തുന്നു. ആകാശ എയർ, സൗദി എയർ ലൈൻസ്, ഫ്‌ളൈ 91 എയർ തുടങ്ങിയ കമ്പനികളുടെ വിമാനങ്ങളാണ് കരിപ്പൂരിലേക്ക് എത്തുന്നത് എന്ന് എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.
ഒക്ടോബർ 26 മുതൽ വിൻറർ ഷെഡ്യൂളുകൾ തുടങ്ങുകയാണ്. സൗദി എയർലൈൻസ് സൗദിയിയിലേക്കും റിയാദിലേക്കുമാണ് എന്നും ഫ്ലൈ 91 ഗോവ അകത്തിയിലേക്കും ആകാശ എയർലൈൻ റിയാദ് മുബൈയിലേക്കുമാണ് സർവീസ് ഉദ്ദേശിക്കുന്നത് എന്ന് എയർപോർട്ട്ഡയറക്ടർ പറഞ്ഞു
നിലവിൽ കോഴിക്കോട് നിന്ന് ഗോവയിലേക്ക് നേരിട്ട് സർവീസ് ഇല്ല. കോഴിക്കോട് വിമാനത്താവളത്തിൽ അഞ്ചു വര്ഷത്തിനിടയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്