കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മധ്യവയസ്‌ക്കയും മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞാണ് മരിച്ചത്.(Three-month-old baby dies of Amoebic Encephalitis)
ഇത് ഓമശ്ശേരി സ്വദേശിയായ അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ്. കുട്ടി കഴിഞ്ഞ 28 ദിവസമായി ആശുപത്രിയിൽ കഴിയുകയായിരുന്നു.
ഇന്നലെ രാത്രിയിലാണ് മരണം സംഭവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ രോഗം ബാധിച്ച് ആശുപത്രിയിൽ തുടരുകയാണ്.
കാപ്പിൽ സ്വദേശിയായ 52കാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇന്നലെ തന്നെ മൃതദേഹം സംസ്കരിച്ചു. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.