കോഴിക്കോട് : ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോത്ത് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ യാത്രക്കാരായ ഉള്ള്യേരി സ്വദേശികളായ ജസീന, ആദിത്യ ഷിയാന്‍ ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉച്ചയോടെ കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച് ശേഷം കാർ റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു. അപകടത്തിൽ കാർ പൂർണമായി തകർന്നു.പരിക്കേറ്റവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.