
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ വിഷം ഉള്ളിൽച്ചെന്ന് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില് നേഹ(3) ആണ് മരിച്ചത്. ടൂത്ത്പേസ്റ്റാണെന്നു കരുതി കുട്ടി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു.
വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ വീട്ട് സാധനങ്ങളെല്ലാം പുറത്തേക്ക് ഇട്ടിരുന്നു. ഇതിനിടെ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം അബദ്ധത്തിൽ കുട്ടി വായിലേക്ക് ഇട്ടു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതോടെ കൂട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.