
അൻവർ ഷരീഫ്
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിക്ക് അഴിഞ്ഞിലം ഹൈവേക്ക് സമീപം സ്ഥിതി ചെയ്യുന്ന ആയുർവേദ സ്പായിൽ ആക്രമണം നടത്തി പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ. കാരാട് സ്വദേശി അർഷാദ് എന്ന സദ്ദാം മൂലയിൽ പുറായ വീട് ,അയഞ്ഞിലം അണ്ടിക്കാടൻ കുഴി ബിജേഷ്, പരുത്തിപ്പാറ വടക്കേ നീ ഷമീർ എന്നിവരെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. സ്പായിലെ സ്ത്രീകളെ അടക്കമുള്ള ജീവനക്കാരെ ആക്രമിച്ചാണ് സംഘം പണം തട്ടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മൂർ സംഘത്തെ വീടുകളിൽ എത്തിയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത് .വാഴക്കാട് സബ് ഇൻസ്പെക്ടർ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.