മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളി: ട്വൻ്റി 20 പ്രചാരകക്കെതിരെ മന്ത്രി V ശിവൻകുട്ടി | CM

സംസ്കാരമുള്ള സമൂഹത്തിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു
Threat against CM Pinarayi Vijayan, Minister V Sivankutty against Twenty20 campaigner
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കൊലവിളി കമൻ്റ് പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി. ശിവൻകുട്ടി. ടീന ജോസ് എന്ന വ്യക്തിക്കെതിരെയാണ് മന്ത്രി രൂക്ഷവിമർശനമുയർത്തിയത്. മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമൻ്റ് ഞെട്ടലോടെയാണ് കാണുന്നതെന്ന് മന്ത്രി ശിവൻകുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.(Threat against CM Pinarayi Vijayan, Minister V Sivankutty against Twenty20 campaigner)

"ജനാധിപത്യ സമൂഹത്തിൽ, ഒരു പൗരൻ്റെ ജീവന് ഭീഷണി ഉയർത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിൻ്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല." ഈ പരാമർശം സംസ്കാരമുള്ള സമൂഹത്തിന് അപമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊലവിളി നടത്തിയ വ്യക്തി ട്വൻ്റി 20യുടെ കടുത്ത പ്രചാരകയാണെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ മന്ത്രി ട്വൻ്റി 20 പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com