തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ തി​രു​പ്പൂ​രി​ല്‍ ക​ണ്ടെ​ത്തി

തൊ​ടു​പു​ഴ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ തി​രു​പ്പൂ​രി​ല്‍ ക​ണ്ടെ​ത്തി
Published on

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു കാ​ണാ​താ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ തി​രു​പ്പൂ​രി​ല്‍ നി​ന്നും ആ​ണ്‍​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​എ​സ്. റോ​യി​യും സം​ഘ​വും ത​മി​ഴ്നാ​ട്ടി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

19-ഉം 21-​ഉം വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കൊ​പ്പം തി​രു​പ്പൂ​ര്‍ തി​രു​മു​രു​ക​ന്‍ പൂ​ണ്ടി​യി​ലു​ള്ള ഒ​രു മി​ന​റ​ല്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലിം​ഗ് യൂ​ണി​റ്റി​ല്‍ ജോ​ലി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

നാ​ലു​പേ​രെ​യും തൊ​ടു​പു​ഴ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ണ്‍​കു​ട്ടി​ക​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com