ആലപ്പുഴ : തോട്ടപ്പള്ളിയിൽ തനിയെ താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആദ്യം അറസ്റ്റു ചെയ്ത അബൂബക്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. (Thottappally murder case )
ആലപ്പുഴ സെഷൻസ് കോടതിയാണ് ഇത് പരിഗണിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് ചുമത്തിയ കൊലപാതകക്കുറ്റം ഒഴിവാക്കുകയും, കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.