ആലപ്പുഴ : തോട്ടപ്പള്ളിയിലെ തനിയെ താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിൽ പോലീസിനെതിരെ നടപടി ആരംഭിച്ച് അബൂബക്കറിൻ്റെ കുടുംബം. ഇയാളെ പ്രതിയാക്കിയ പോലീസിൻ്റെ നടപടിക്കെതിരെ ഇവർ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. (Thottappally Murder case)
ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തി അബൂബക്കറിനെ കേസിൽ പ്രതിയാക്കിയെന്നാണ് മകൻ പറഞ്ഞത്. മാധ്യമങ്ങളിൽ അപകീർത്തിപരമായ പരാമർശം നടത്തിയെന്നും, ഇതോടെ കുടുംബം തീവ്ര ദുഃഖത്തിലായെന്നും പറഞ്ഞ ഇയാൾ, യഥാർത്ഥ പ്രതികൾ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.