ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ഗ​വ​ത് ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്നു ; പി​ണ​റാ​യി വിജയനെ വിമർശിച്ച് അണ്ണാമലൈ |k Annamalai

പിണറായിയും സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്ന് അണ്ണാമലൈ പരിഹസിച്ചു.
k annamalai
Published on

പ​ത്ത​നം​തി​ട്ട: ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ൻ ഭ​ഗ​വ​ത്ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ക​യാ​ണെ​ന്ന് ത​മി​ഴ്നാ​ട് മു​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ. പിണറായിയും സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്ന് അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണ്.

അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അണ്ണാമലൈ.

​2018-19 കാലത്ത് പിണറായി വിജയന് പന്തളത്ത് എന്താണ് ചെയ്തത്. കയ്യില്‍ അധികാരമുള്ളതിനാല്‍ ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന്‍ ചെയ്തിട്ടുണ്ട്. സനാതന നധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്.

സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണ്.ഡി​എം​കെ ആ​ഗോ​ള മു​രു​ക സം​ഗ​മം ന​ട​ത്തു​ന്ന​തു​ക​ണ്ട് കേ​ര​ള​ത്തി​ൽ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്നുവെന്ന് അ​ണ്ണാ​മ​ലൈ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com