തിരുവനന്തപുരം: ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിക്കെത്താത്തവർക്കെതിരെ കടുത്ത നടപടിക്ക് ധനവകുപ്പ്. തിരികെ കയറാത്തവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ തിരിച്ചുവിടാനാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.അത്തരക്കാരെ കണ്ടെത്തി പിരിച്ചുവിടാനും അച്ചടക്ക നടപടി കർശനമായി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
വിദേശത്തും മറ്റും ജോലിയ്ക്കായും, പഠന അവധിക്കായി ശൂന്യവേതന അവധിയെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ തീയതില്‍ തിരികെ ജോലിയ്ക്ക് പ്രവേശിക്കണം. ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിയ്ക്ക് എത്തിയില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കും.
നടപടിയെടുക്കാത്തതിനാൽ പെൻഷൻ ആനുകൂല്യമടക്കം നൽകേണ്ടിവരുന്നുണ്ട്. ഇത് സര്‍ക്കാരിന് ഗുരുതര സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം ധനവകുപ്പ് പുറത്തിറക്കിയത്. കൃത്യമായി നടപടി എടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരെയും അച്ചടക്കനടപടി വരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.