ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്ക​ട്ടെ ; സ​ക​ല ദേ​വ​സ്വം ബോ​ർ‍‍​ഡു​ക​ളും പി​രി​ച്ചു​വി​ട​ണമെന്ന് വെള്ളാപ്പള്ളി നടേശൻ |Vellapally Natesan

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.
vellapally-natesan
Published on

പ​ത്ത​നം​തി​ട്ട : ദേവസ്വം ബോർഡുകൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ ദേവസ്വം ബോർഡുകളിലും രീതിയിൽ അഴിമതി നടക്കുന്നു. ഈ അഴിമതികൾ ഒഴിവാക്കുന്നതിനായി ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡുകളുടെ ചുമതല ഏൽപ്പിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ശബരിമലയിലെ സ്വർണമോഷണം സർക്കാരിനെതിരെ തിരിച്ചുവിടുന്നതും രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാണ്. ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും രാ​ഷ്ട്രീ​യ​ക്കാ​ർ കാ​ണു​ന്നി​ല്ല. തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ആ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ അ​ട​വ് ന​യ​മാ​ണ് പാ​ർ​ട്ടി​ക​ൾ​ക്ക്.ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്ക​ട്ടെ. സ​ക​ല ദേ​വ​സ്വം ബോ​ർ‍‍​ഡു​ക​ളും പി​രി​ച്ചു​വി​ട​ണം.

കാ​ട്ടി​ലെ ത​ടി, തേ​വ​രു​ടെ ആ​ന എ​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. ക​ട​പ്പു​റ​ത്ത് പോ​യി കാ​ള കു​ത്തി​യ​തി​ന് വീ​ട്ടി​ൽ വ​ന്നു അ​മ്മ​യെ ത​ല്ല​രു​ത്. കോ​ട​തി എ​ല്ലാം ക​ണ്ടു പി​ടി​ക്കും. പു​ണ്യാ​ള​ൻ​മാ​രൊ​ക്കെ പാ​പി​ക​ളാ​ണെ​ന്ന് തെ​ളി​യ​ട്ടെ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com