കോഴിക്കോട് : തോരായിക്കടവ് പാലം നിർമ്മാണത്തിനിടെ തകർന്ന സംഭവത്തിൽ വിശദീകരണവുമായി കരാർ കമ്പനി രംഗത്തെത്തി. കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണ് ഇതിന് കാരണമെന്നാണ് ഇവർ പറയുന്നത്. (Thorayi Kadavu bridge collapsed)
പമ്പിൽ തടസം നേരിട്ടപ്പോൾ പ്രഷർ കൂട്ടിയെന്നും, ഈ സമ്മർദ്ദം താങ്ങാൻ സാധിക്കാതെയാണ് ഗർഡർ തകർന്നതെന്നും പി എം ആർ കമ്പനി കേരള റോഡ് ഫണ്ട് ബോർഡിന് വിശദീകരണം നൽകി.