കോഴിക്കോട് : തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്. നടപടി അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Thorayi Kadavu Bridge collapsed )
മുൻവിധിയോടെ സമീപിക്കുന്നില്ല എന്നും, കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പാലം നിർമ്മാണം വൈകരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.