
തിരുവനന്തപുരം: എംഎൽഎമാരെ കൂറുമാറ്റാൻ നൂറുകോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ എന്‍സിപി നേതാവ് തോമസ് കെ.തോമസ് എംഎൽഎയുടെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം എംഎൽഎയുടെ മൊഴിയെടുത്തത്.
ഇടതുപക്ഷ എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു എന്നിവരെ എന്‍സിപി അജിത്പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാൻ കോഴ വാഗ്ദാനം ചെയതു എന്നായിരുന്നു ആരോപണം