തിരുവനന്തപുരം : സി പി എമ്മിൽ ആളിപ്പടരുന്ന തീയായി മാറിയ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരിച്ച് തോമസ് ഐസക് രംഗത്തെത്തി. തനിക്കെതിരെ വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവച്ച് നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് മുഹമ്മദ് ഷെർഷാദ് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.(Thomas Isaac on letter leak controversy in CPM )
ഇതങ്ങനെ വിട്ടു കളയാൻ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയാൾക്കെതിരെ സിവിൽ, ക്രിമിനൽ കോടതി നടപടികൾ സ്വീകരിക്കുമെന്നും, ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലം കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും പറഞ്ഞ മുതിർന്ന സി പി എം നേതാവ്, മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലിട്ട കത്ത് എങ്ങനെയാണ് ചോരുന്നതെന്നും ചോദിച്ചു.