
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. കഴിഞ്ഞ 10 ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിൽപ്പന നടന്നതായാണ് റിപ്പോർട്ട്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതേസമയം , സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ മാത്രം വിറ്റത് 137.64 കോടി രൂപയുടെ മദ്യമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൊല്ലം ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതല്‍ മദ്യ വില്‍പന നടന്നത്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. 1.46 കോടി രൂപയുടെ മദ്യം കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ നിന്ന് മാത്രം വിറ്റു. 400ഓളം ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇത് കൂടാതെ സപ്ലൈകോയുടെ മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വഴിയും വന്‍തോതില്‍ മദ്യം വിറ്റുപോയി.