
വണ്ടര്‍ലാ കൊച്ചിയില്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ 10 ദിവസം നീളുന്ന ഗംഭീര ഓണാഘോഷങ്ങള്‍ തുടരുന്നു. പരമ്പരാഗത വിരുന്നുകള്‍, പായസം മേള, കലാ പ്രകടനങ്ങള്‍, നൈറ്റ് പാര്‍ക്ക് എന്നിവ കുടുംബത്തോടൊപ്പം ഈ ദിവസങ്ങളില്‍ ആസ്വദിക്കാം. ഒപ്പം വണ്ടര്‍ലായുടെ സിഗ്‌നേച്ചര്‍ റൈഡുകളുടെ മനോഹാരാനുഭവങ്ങളും സ്വന്തമാക്കാം.
പത്ത് ദിവസം നീളുന്ന ആഘോഷത്തില്‍ മാവേലി ലാന്‍ഡ്, പായസം മേള എന്നിവ ഉള്‍പ്പെടുന്നു. സെപ്റ്റംബര്‍ 5ന് ഗ്രാന്‍ഡ് ഓണം സദ്യയുമുണ്ടാകും. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത വിരുന്നിനൊപ്പം പരമ്പരാഗത ലഘുഭക്ഷണങ്ങളുമുണ്ടാകും.
സെപ്റ്റംബര്‍ 6, 7 തീയതികളില്‍ നൈറ്റ് പാര്‍ക്ക് അനുഭവത്തോടെ ഏറെ വൈകിയും ആഘോഷങ്ങളുണ്ടാകും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഘോഷയാത്രയും ചെണ്ടമേള പ്രകടനത്തോടും കൂടിയാണ് ഓണാഘോഷങ്ങളുടെ സമാപനം.
ഓണാഘോഷങ്ങളുടെ ഭാഗമായി, 2025 ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഡിസ്‌കൗണ്ട് റേറ്റിലുള്ള പ്രത്യേക ഓണം പാസ് ഓഫറും വണ്ടര്‍ലാ കൊച്ചി അവതരിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4-നകം പാസുകള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് 30% കിഴിവ് പ്രവേശന ടിക്കറ്റുകളിലും ടിക്കറ്റ് + ഫുഡ് കോംബോ ടിക്കറ്റുകളിലും ലഭിക്കുന്നതാണ്.
https://bookings.wonderla.com വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പാര്‍ക്കിലെ കൗണ്ടറുകളില്‍ നിന്നും നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, വണ്ടര്‍ലാ കൊച്ചി 0484-3514001 അല്ലെങ്കില്‍ 75938 53107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.