
ഈ ഓണക്കാലത്ത് മലയാളികള്‍ക്കായി കിടിലന്‍ ഓഫറുകളുമായി രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്. എന്റെ കേരളം, എന്റെ സാംസങ് എന്ന പേരില്‍ ജൂലൈ 25 മുതല്‍ സെപ്തംബര്‍ 28 വരെ നടക്കുന്ന ഈ ഓഫര്‍ കാലയളവില്‍ സാംസങിന്റെ പ്രീമിയം ബെസ്‌പോക് എഐ ബെസ്‌പോക് ഹോം അപ്ലയന്‍സുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഓഫറുകള്‍ ലഭ്യമാകും.
ഓഫര്‍ കാലയളവില്‍ പുതിയ 25 കി.ഗ്രാം ബെസ്‌പോക് എഐ ലോണ്‍ഡ്രി കോമ്പോയ്ക്ക് 50000 രൂപ വരെ ക്യാഷ് ബാക്കും, ഫാമിലി ഹബ്ബോടുകൂടിയ ഫ്‌ളാഗ്ഷിപ്പ് ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്ററിന് 20,000 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകള്‍ക്ക് 10,000 രൂപ വരേയും, ഫ്രണ്ട് ലോഡ് വാഷേഴ്‌സിന് 9,000 രൂപ വരേയും ടോപ് ലോഡ് മോഡലുകള്‍ക്ക് 4500 രൂപ വരേയും ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ക്ക് 4,000 രൂപ വരേയും ക്യാഷ് ബാക്ക് ലഭ്യമാകും. സാംസങിന്റെ 20/5 ഫിനാന്‍സ് സ്‌കീമില്‍ തെരഞ്ഞെടുക്കപ്പെട്ട റഫ്രിജറേറ്റുകള്‍ക്കും വാഷിംഗ് മെഷീനുകള്‍ക്കും സീറോ ഡൗണ്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍, 1 ഇഎംഐ ഓഫ് സൗകര്യവും ലഭിക്കും.
ലോങ് ടേം വാറന്റിയും, ഇന്‍സ്റ്റലേഷന്‍ ബെനഫിറ്റ്‌സും ഈ ഉത്സവകാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. റഫ്രിജറേറ്ററുകളിലെ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസറിനും വാഷിംഗ് മെഷീനിലെ ഡിജിറ്റല്‍ ഇന്‍വര്‍ട്ടര്‍ മോട്ടോറിനും 20 വര്‍ഷ വാറന്റിയുണ്ടാകും. സെറാമിക് ഇനാമല്‍ കാവിറ്റിയില്‍ 10 വര്‍ഷ വാറന്റിയോടെയാണ് മൈക്രോവേവ് ഓവനുകള്‍ എത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍ക്ക് 5 വര്‍ഷത്തെ മൊത്ത വാറന്റിയുമുണ്ട്. 5 സ്റ്റാര്‍ ബെസ്‌പോക് എഐ വിന്‍ഡ് ഫ്രീ എസികള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷന്‍ സൗകര്യവുമുണ്ട്.